Thursday 22 December 2016

വീടിനായി 5 -10 ലക്ഷത്തിനുമേൽ പൈസ ചെലവഴിക്കാനില്ലാത്തവർക്ക് അഞ്ച് കാര്യങ്ങൾ 

ജീവിക്കാൻ ചെലവ് ചുരുക്കിയൊരു സംവിധാനം എങ്ങനെയായിരിക്കും? വീട് പണിയാനുള്ള പാരമ്പര്യ രീതികൾ മാറേണ്ട സമയമായിരിക്കുന്നു. പല തരത്തിൽ വീട് നിർമിക്കാവുന്നതാണ്. ഏറ്റവും പ്രധാനം ഡിസൈൻ തന്നെയാണ്. വൈദഗ്ധ്യമുള്ള ഒരു ഡിസൈനിന് സ്ഥലം, സാമഗ്രികൾ എന്നിവയിലെല്ലാം ലാഭമുണ്ടാക്കാനും വീടിന്റെ മേന്മയും ഭംഗിയും കൂട്ടാനും കഴിയും. വീടിനായി 5 -10 ലക്ഷത്തിനുമേൽ പൈസ ചെലവഴിക്കാനില്ലാത്തവർക്ക് അഞ്ച് കാര്യങ്ങൾ മനസ്സിൽ വയ്ക്കാം.
1. രൂപമാറ്റത്തോടെ ഡിസൈൻ വ്യതിയാനങ്ങൾ
കയ്യിലുള്ള പഴയ വീടോ കെട്ടിടമോ രൂപമാറ്റം വരുത്തി കുടുംബത്തിന്റെ പുതിയ ആവശ്യങ്ങൾ കൂടി ഉൾപ്പെടുത്തുക.
2. പുനരുപയോഗം
നശിപ്പിക്കാനൊരുങ്ങുന്ന തരക്കേടില്ലാത്ത ഒരു വീട് കണ്ടെത്തുക. ആ വീട് പൊളിച്ച് നിർമാണസാമഗ്രികൾ കണ്ടെത്താം. കട്ടയും ഓടും തടിപ്പണികളുമെല്ലാം പുതിയ വീടിനുവേണ്ടി പുനരുപയോഗിക്കുക. വിദഗ്ധ സഹായത്തോടെ വേണം ഇതുചെയ്യാൻ. നിർമാണസാമഗ്രികൾക്കുള്ള ചെലവ് പരമാവധി കുറയ്ക്കാം. അങ്ങനെ വരുമ്പോൾ നിർമ്മാണച്ചെലവ് ചതുരശ്രയടിക്ക് 350 -400 രൂപയിൽ പരിമിതപ്പെടുത്താം.
3. പുതുതാക്കിയെടുക്കൽ
പഴയ വീടിനെ രൂപമാറ്റം വരുത്താതെ ആവശ്യമുള്ള കേടുപാടുകൾ തീർക്കലുകൾ, പെയിന്റിങ് തുടങ്ങിയവ ചെയ്ത് പുത്തനാക്കിയെടുക്കാം.
4. പ്രീഫാബ് വീട്
സ്പേസിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്ന കോംപാക്ട് മോഡുലാർ വീടുകൾ പ്രീഫാബ്രിക്കേറ്റഡ് നിർമാണ സാമഗ്രികൾ കൊണ്ട് പണിയാനാകും.
5. പങ്കുവയ്ക്കാവുന്ന വീടുകൾ അഥവാ ക്ലസ്റ്റർ വീടുകൾ
സമാന ചിന്താഗതിക്കാരാണെങ്കിൽ പൊതുവായ സൗകര്യങ്ങൾ ഒന്നിച്ചു പണിയാം. ഒരു കുടുംബത്തിലെ മക്കൾക്കും ഒരുമിച്ചു ജോലി ചെയ്യുന്നവർക്കും പരസ്പരം മനസ്സിലാക്കാൻ തയാറുള്ള സുഹൃത്തുക്കൾക്കുമെല്ലാം ഇങ്ങനെ പരീക്ഷിക്കാം. എങ്കിൽ ഒരു ചെറിയ കുടുംബത്തിന് മൂന്ന് ബെഡ്റൂം വീട് 1200 സ്ക്വയർഫീറ്റിൽ ഒതുക്കാം.
--------manoramaonline